ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌കാരവിതരണവും

. സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ.ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാരവിതരണവും ജെ. മുഹമ്മദ് റാഫിയുടെ രണ്ടാം ചരമദിനംആയ ( 2023ഒക്ടോബർ 29ഞായർ ) രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു . ചടങ്ങ് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉത് ഘാ ടനം ചെയ്തു തമ്പാനൂർ ഗവ. സ്കൂൾ പ്രഥമ അധ്യാപകൻ ആയിരുന്നു. ജേ മുഹമ്മദ് റാഫി. അധ്യാപകൻ എന്നതിൽ ഉപരി അധ്യാപക സംഘടന രംഗത്തും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ സാനിധ്യം ആയിരുന്നുജെ. മുഹമ്മദ് റാഫി. ചടങ്ങിൽ മുൻ.എം എൽ. എ. അഡ്വ. ശരത് ചന്ദ്ര പ്രസാദ് മുഖ്യ അതിഥി ആയിരുന്നു . ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പിരപ്പൻ കോട് ശ്യാം കുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽകവികാര്യവട്ടം ശ്രീകണ്ഠൻ നായർ CWC ചെയർപേർസൺ അഡ്വ. ഷാനിബ ബീഗം എന്നിവർ പങ്കെടുത്തു.തുടർന്ന് അധ്യാപകനേതാക്കൾ ആയ KSTA സംസ്ഥാന കമ്മിറ്റി അംഗം
സുജു മേരി KPSTA മുൻ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ. AKSTU സംസ്ഥാന സെക്രട്ടറി ഡോ. വിൽ‌സൺ.എഫ്. പൂവണത്തും മൂട് ഗവ. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ എം. ആർ. മധു എന്നിവർ റാഫി അനുസ്മരണ പ്രഭാഷണം നടത്തി . തുടർന്ന് വിവിധ മേഖല കളിൽ കഴിവ് തെളിയിച്ച വ്യക്തി കൾക്കുംകുട്ടികൾക്കും ഉപഹാര സമർപ്പണവും അധ്യാപക സാഹിത്യപുരസ്‌കാരവിതരണവും നടന്നു യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് സി.ജി എൽ.എസ്‌ ഡയറക്ടർ റോബർട്ട്‌ സാം. അനിൽ ഗുരുവായൂർ എന്നിവർ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 + 7 =