തിരുവനന്തപുരം : സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് Deepa Joseph ദേശീയ അധ്യക്ഷയായ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജഗതി ഗവണ്മെന്റ് ഹൈസ്കൂളിലേക്ക് ഒരു ഫ്രിഡ്ജ് സമ്മാനിച്ചു.
ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി വേണു ഹരിദാസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം കെ മഞ്ജു അദ്ധ്യക്ഷയായി.
ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാധാകൃഷ്ണൻ, കവയിത്രി യമുന അനിൽ എന്നിവരിൽ നിന്നും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപികമാരായ ഡി കമലാ റാണി, ഇ കെ ചിത്ര, സീനിയർ അസിസ്റ്റൻ്റ് ജേക്കബ് റോയ് എന്നിവർ ഫ്രിഡ്ജ് ഏറ്റുവാങ്ങി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപിക ദീപ വി എസ് നായർ, സ്റ്റാഫ് സെക്രട്ടറി എ എസ് ഷിജു എന്നിവർ സംസാരിച്ചു.