തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു.തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2004 മുതല്‍ 2006വരയും 2011 മുതല്‍ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.