തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര തന്ത്രി യുടെ നിർദേശങ്ങൾ അനുസരിക്കാതെ സബ് ഗ്രൂപ്പ് ഓഫീസർ നടത്തുന്ന ചെയ്തികളെ കുറിച്ച് ജയകേസരി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടർന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു. ജയകേസരി വാർത്ത മറ്റു മാധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചതിനെ തുടർന്ന് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും, ദേവസം ബോർഡ് കമ്മിഷണർക്കു അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാൻ ബോർഡ് ചുമതലപ്പെടുത്തി.