തിരുവനന്തപുരം : ജനുവരി 16ന് ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം. നൽകി പുറത്തു വിട്ട വാർത്തയിൽ ആരോഗ്യ വകുപ്പ് അടിയന്തിര നടപടി എടുത്തു. ജനറൽ ആശുപത്രിയിൽ രണ്ടാം വാർഡിലെ 3ശു ചി മുറികളിൽ ഒന്ന് മാത്രം തുറന്നു പ്രവർത്തിക്കുകയും, മറ്റു രണ്ടെണ്ണം ഒരു മാസക്കാലം അടച്ചിടുകയും ചെയ്തിരുന്നു. ഇത് ആ വാർഡിൽ കൈ -കാലുകൾ ഒടിഞ്ഞു, ഓപ്പറേഷൻ വിധേയമായി കിടക്കുന്ന നിരവധി രോഗികൾക്ക് വൻ ബുദ്ധി മുട്ട് ഉണ്ടാക്കിയിരുന്നു. ജനുവരി 16ന് ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം നൽകി ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരുന്നു. അത് ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു കഴിഞ്ഞ ദിവസം രാത്രിയോടെ അടച്ചിട്ടിരുന്ന 2ശു ചിമുറികളും അധികൃതർ രോഗികൾക്കായി തുറന്നു കൊടുത്തു.