തിരുവനന്തപുരം : ജയകേസരി ഓരോ ദിവസവും പുറത്തു വിടുന്ന വാർത്തകൾ ശ്രദ്ധേയ മാകുന്നതിലും, അവയിൽ മേൽ നടപടി സ്വീകരിക്കുന്നതിലുംകൂടി ജയകേസരി എന്നുള്ള മാധ്യമം ലോക ജന ശ്രദ്ധപിടിച്ചു പറ്റുകയാണ്. ജയകേസരി ഓൺലൈനിൽ കൂടി പുറത്തുവിടുന്നമിക്ക വാർത്തകൾക്കും സർക്കാർ, പോലീസ് തലത്തിൽ നടപടി ഉണ്ടാകുന്നതിലും ജയകേസരിയുടെ വിശ്വാസ്യതയിൽ ഉള്ള തെളിവാണ്. കഴിഞ്ഞ മൂന്നാം തീയതി ജയകേസരി വളരെ യധികം പ്രാധാന്യം നൽകി ചിത്രങ്ങൾ സഹിതം, നിയമവും ചേർത്തു ഒരു വാർത്ത പുറത്തു വിട്ടിരുന്നു., “പോലീസും,മോട്ടോർ വാഹന വകുപ്പും നോക്കുകുത്തി “-സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ ചുവന്ന ബോർഡിൽ വെള്ളഅക്ഷരങ്ങൾ പതിപ്പിച്ചുള്ള നിയമ ലംഘനം വ്യാപകം “എന്ന വാർത്ത.ദിവസങ്ങൾ കഴിഞ്ഞു കേരളത്തിലെ ഒന്നാംകിട മാധ്യമം അത് അക്ഷരാദ്ധ ത്തിൽ ഏറ്റെടുത്തു അവർ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളിൽ നടപടി ഉണ്ടാകുന്നതും, വൻകിട മാധ്യമങ്ങൾ അത് ഏറ്റു പറയുകയും ചെയ്യുന്നതിൽ ജയകേസരി വാർത്തകൾ എല്ലാ തലങ്ങളിലും ശ്രദ്ധിക്ക പെടുന്ന ഒരു മാധ്യമമായി മാറിയിരിക്കുന്നതിന്റെ തെളിവാണ്.