ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ജ​യ​ന്തി പ​ട്നാ​യി​ക് അ​ന്ത​രി​ച്ചു

ഭു​വ​നേ​ശ്വ​ര്‍: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു.ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ജ​യ​ന്തി പ​ട്‌​നാ​യി​ക്കി​ന്‍റെ മ​ക​ന്‍ പ്രി​തി​വ് ബ​ല്ല​വ് പ​ട്‌​നാ​യി​ക്കാ​ണ് മ​ര​ണ​വാ​ര്‍​ത്ത അ​റി​യി​ച്ച​ത്.ഒ​ഡീ​ഷ മു​ന്‍ മു​ഖ്യ​മ​ന്ത്രി ജാ​ന​കി ബ​ല്ല​ഭ് പ​ട്‌​നാ​യി​ക്കി​ന്‍റെ ഭാ​ര്യ​യാ​ണ്. ജ​യ​ന്തി നാ​ല് ത​വ​ണ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1992-1995 കാ​ല​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.1953-ലാ​ണ് ജ​യ​ന്തി ഒ​ഡീ​ഷ മു​ന്‍ മു​ഖ്യ​മ​ന്ത്രി പ​ട്‌​നാ​യി​ക്കി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. 2015ല്‍ ​പ​ട്നാ​യി​ക്ക് മ​രി​ച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × two =