നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സക്ഷമ സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ കവിത രചനാ മത്സരത്തിൽ തിരുവനന്തപുരം സ്വദേശി ജാൻവി ആർ ശാന്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. നന്ദിയോട് SKV ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഈ മിടുക്കി. നേത്രദാനം എന്ന വിഷയത്തിലായിരുന്നു കവിത. പ്രശസ്ത കവികളായ പി.കെ. ഗോപി, പി പി ശ്രീധരൻ ഉണ്ണി, അജയൻ കല്ലറ എന്നിവരടങ്ങിയ സമിതിയാണ് സമ്മാനാർഹരെ തെരഞ്ഞെടുത്തത്.നൂറ്റി അമ്പതിൽപരം സ്കൂളുകളിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തു
മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും
സെപ്റ്റംബർ 28ന് കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് സമ്മാനം വിതരണം ചെയ്യും