ജാർഖണ്ഡ് : ജാര്‍ഖണ്ഡില്‍ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി. 22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തു.മൃതദേഹത്തിന്റെ 12 ഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തി. കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയുടെ രണ്ടാം ഭാര്യയാണ് റൂബിക പഹദന്‍.