തിരുവനന്തപുരം : ജോയ് ആ ലുക്കാസ് ഫൗ ണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ടവ്യക്തികളെ ആദരിച്ചു.ആ ലുക്കാസ് മാനേജർ ഷിബിൻ കെ പോളിന്റെ ആദ്യക്ഷ തയിൽ നടന്ന ചടങ്ങിൽ ആണ് ആദരവ്.സ്വാഗതം പി ആർ ഒ എസ്. മനോഹരൻ ആശംസിച്ചു.ചടങ്ങിന്റെ ഉദ്ഘാടനംആർ. രവീന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ഡി. അജിത്കുമാറിനെ ജോയ് ആ ലുക്കാസ് മാനേജർ ഷിബിൻ കെ പോൾ പൊന്നാട അണിയിച്ച് ജോയ് ആ ലുക്കാസി ന്റെ സ്നേഹോപഹാരം സമ്മാനിച്ചു ആദരിച്ചു.ആർ. രവീന്ദ്രൻ,സാഹിത്യകാരി എൻ കെ ജയ എന്നിവരെയും ആദരിച്ചു.ഷബ്‌ന അകതാ രിൽ ഉൾപ്പെടെ ഉള്ള കവിയത്രി മാരെയും, സമൂഹത്തിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും ചടങ്ങിൽ ഫലകങ്ങൾ നൽകി ആദരിച്ചു.പ്രോഗ്രാം കോർഡിനേറ്റർ സുനിൽ എൻ കെ യുടെ കൃതജ്ഞത യോടെ ചടങ്ങുകൾ അവസാനിച്ചു.