തൃശ്ശൂര്‍ : വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി. മാതാവിനെയും മൂന്നു കുഞ്ഞുങ്ങളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആണ്‍മക്കളായ അഭിജയ് (7), ആദി ദേവ് (6) എന്നിവര്‍ മരിച്ചു.
മാതാവ് സയനയും ഇളയ പെണ്‍കുട്ടി ഒന്നര വയസ്സുള്ള ആഗ്‌നികയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി അറിയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.