തിരുവനന്തപുരം – ലീഫ് സേജ് ഫൌണ്ടേഷന്റെ ഉദ്ഘാടനം നവംബർ 3ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഇ. എം. എസ് മെമ്മോറിയൽ ഹാളിൽ വച്ചു വട്ടിയുർക്കാവ് എം. എൽ. എ. അഡ്വ. വി. കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ നിർവഹിക്കുന്നു
യോഗത്തിൽ വിശിഷ്ട അതിഥിയായി മുൻ ആരോഗ്യവകുപ്പ് മന്ത്രി വി. എസ്. ശിവകുമാർ ലീഫ് സേജ് ഫൌണ്ടേഷന്റെ ജ്യോതിർഗമയ പാലിയേറ്റിവ് കെയർ പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നു. ക്യാൻസർ രോഗബാധിതരായ നൂറോളം രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം പന്ന്യൻ രവീന്ദ്രനും മരുന്ന് കിറ്റ് വിതരണം ന്യുനപക്ഷ വികസന കോർപറേഷൻ ചെയർമാൻ എ. എ. റഷീദും നിർവഹിക്കുന്നു. ഈ ചടങ്ങിൽ ആർ. സി. സി. അഡീഷണൽ ഡയറക്ടർ ഡോ. സജീദിനേ ആദരിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും