കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡിനേഷൻ (കെ.എ.പി.സി.) യുടെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാഘോഷത്തിൻ്റെ ഉത്ഘാടനം പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. “നടുവേദന ചികിത്സ ഫിസിയോതെറാപ്പിയിലൂടെ “എന്ന വിഷയത്തിൽ ആസ്പദമായ അവബോധ പ്രചാരണ പോസ്റ്റർ കെ.എ.പി.സി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ലെനിന് നൽകി കൊണ്ടാണ് ആരോഗ്യമന്ത്രി ഉത്ഘാടനം നിർവഹിച്ചത്. ലോക ഫിസിയോതെറാപ്പി ദിനമായ സെപ്തംബർ 8 ന് ഫിസിയോതെറാപ്പി ക്യാമ്പുകളുടെ സംസ്ഥാന ഉത്ഘാടനം തിരുവല്ല ശാന്തിനിലയത്തിൽ വെച്ച് നടക്കും. സെപ്തംബർ 7ന് തൃശൂരിൽ വാക്കത്തോണും കൊല്ലം, കോട്ടയം ജില്ലയിലെ കോളേജുകളിൽ അവബോധ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ കാസർഗോഡ്, പാലക്കാട് ജില്ലകളിൽ വിവിധ സർക്കാർ ഓഫീസുകളിൽ അവബോധ ക്ലാസ്സുകളും സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുകളും നടക്കുന്നതാണെന്ന് കെ. എ. പി.സി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീജിത്ത് അറിയിക്കുയുണ്ടായി.കെ.എ.പി.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രബിൻ പി.നായർ ,കെ.എ.പി.സി തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാര.എസ്,കെ.എ.പി.സി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഖില.എ.ആർ എന്നിവർ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തു.