തിരുവനന്തപുരം :സംസ്ഥാനത്തു സാമൂഹിക, സാമ്പത്തിക ജാതിസെൻസെസ് നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചു 25ന് കെ പി എം എസ് സെക്രട്ടറിയേറ്റു പടിക്കൽ മാർച്ച് നടത്തും. ജാതി സെൻസെസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യം ആയി ഉയർന്നു വരുമ്പോഴും കേരളം പുലർത്തുന്നനിസ്സംഗതയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സെക്രട്ടറിയേറ്റു മാർച്ച് സംഘടന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് എൽ. രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി ഡോക്ടർ ആർ രവികുമാർ, എൽ എസ് ശ്യാം സുരേഷ് എന്നിവർ നടത്തിയ പത്രസന്മേളനത്തിൽ അറിയിച്ചതാണിത്.