തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ വാസുവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സർഗ്ഗ പ്രതിഭ പുരസ്കാരത്തിന് ജീവകാരുണ്യ പ്രവർത്തകനായ എസ് വിനയചന്ദ്രൻ നായർ അർഹനായി. പതിനേഴിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ സ്പീക്കർ എൻ ശക്തൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണനും സെക്രട്ടറി പി ഗോപകുമാറും അറിയിച്ചു. “വിജ്ഞാന സമ്പത്ത് വ്യവസ്ഥയിൽ ഗ്രന്ഥശാലകളുടെ പങ്ക്” എന്ന വിഷയത്തിൽ എൻ എസ് വിനോദ് കെ വാസു സ്മാരക പ്രഭാഷണം നടത്തും.