കാടാമ്പുഴ എ.യു. പി സ്കൂളിൽ പി.ടി. എ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

കാടാമ്പുഴ : കാടാമ്പുഴ എ. യു. പി സ്കൂളിൽ പി.ടി.എ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പി.ടി. എ പ്രസിഡന്റ്‌ ഒ.കെ ജുമൈല ഹാരിസ് അധ്യക്ഷത വഹിച്ചു. സൈക്കോളജി& ചൈൽഡ് കൗൺസിലർമാരായ അനൂഫ് പറവന്നൂർ , അജ് വദ് കാലടി , റഫ് ലത്ത് കെ ടി എന്നിവർ ‘മനസ്സറിഞ്ഞു മക്കളെ വളർത്താം’ എന്ന സെഷനിൽ ബോധവത്ക്കരണ ക്ലാസുകൾ നൽകി.
പ്രധാനാധ്യാപിക കുഞ്ഞീമ ടീച്ചർ, പി.ടി. എ ഭാരവാഹികളായ മജീദ് എരണിയൻ , മുസ്തഫ അമ്പാഴക്കോടൻ, മൊയ്‌ദീൻഷ ടി , ബഷീർ ബാവ, പ്രകാശൻ, സൈദലവി കാടാമ്പുഴ, ഫസീല, ബഷീറ, അസ്സൈനാർ മാസ്റ്റർ, മിനി ടീച്ചർ, നദീറ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Photo:കാടാമ്പുഴ എ.യു. പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ കൗൺസിലർ കെ.ടി റഫ് ലത്ത് ക്ലാസെടുക്കുന്നു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three + eight =