കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) അന്തരിച്ചു.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ വച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക.
മാറ്റിനിര്‍ത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാവുന്നത്. നിറത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നുപോലും അവഗണനകള്‍ നേരിടുന്ന പഞ്ചമി പിന്നീട് തന്റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു ‘കാക്ക’ പറയുന്ന കഥ.