ത്യശൂർ: കലാകാരി ക്ഷേത്രത്തില്‍ കൈകൊട്ടികളി നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു. മരിച്ചത് തൃശൂര്‍ അരിമ്പൂര്‍ തണ്ടാശേരി സ്വദേശി സതി(67) ആണ്.സംഭവമുണ്ടായത് തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. ബുധനാഴ്ച രാത്രി ഒമ്പതിന് ഉണ്ടായ സംഭവത്തില്‍ കലാകാരി വേദിയില്‍ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയും തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.