കലാം സ്റ്റാൻഡേർഡ് 5ബി

ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് കലാം സ്റ്റാൻഡേർഡ് 5B എന്ന ചിത്രത്തിലൂടെ . മലയാളിയായ ഒരാൾ നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തപ്പെടുകയും അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിൻറെ സംസ്കാരവും രീതികളും തൻ്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യൻ CAA യുടെ വരവോടുകൂടി പൗരത്വം നഷ്ടപ്പെടുന്നത് തടയാൻ ശ്രമിക്കുന്നതും, അതിനൊപ്പം നിൽക്കുന്ന മകൻ്റെയും പരിശ്രമങ്ങളാണ് ഈ ചിത്രം.

നിയമം മനുഷ്യര്‍ക്ക്‌ വേണ്ടി ഉള്ളതാണ്‌, മനുഷ്യര്‍ നിയമത്തിനു വേണ്ടിയല്ല. മാറി മാറി വരുന്ന സർക്കാരുകൾ നിർമ്മിക്കുന്ന നിയമങ്ങളും അത് ജനങ്ങളിൽ എത്തിക്കുന്ന മീഡിയകളും എത്രത്തോളം സാധാരണ മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുകയും അവന്റെ സ്വസ്ഥത ജീവിതത്തെ തകിടം മറിച്ച്‌ അവരില്‍ എങ്ങനെ ഭയം നിറയ്ക്കുന്നെന്നും പറയാന്‍ ശ്രമിച്ചിരിക്കുന്നു.
ഭിന്നതയും, മത വൈരങ്ങളും തുടരുന്ന വര്‍ത്തമാന കാലത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ.
ആൻമരിയ പ്രസന്റേഷൻസും , ലാൽജി ക്രിയേഷൻസും , ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ,എഡിറ്റിങ്ങ്,സംവിധാനം ലിജു മിത്രൻ മാത്യു.
കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ് , മ്യൂസിക്ക് പീ ജെ, ആർട്ട് മെബിൻ മോൻസി, ലിന്റോ തോമസ്
ലൈവ് സൗണ്ട് അബിഹേൽ , മേക്കപ്പ് മനീഷ് ബാബു, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട്, അസോസിയേറ്റ് ഡയറക്ടർ ശിവക്ക് നടവരമ്പ്, അസിസ്റ്റൻറ് ഡയറക്ടർ നിവിൻ ബാബു, വസ്ത്രാലങ്കാരം സത്യനാഥ് |, മാനേജർ ജീതേന്ദ്ര പവാർ , ഫൈനാൻസ് കൺട്രോളർ ടെസ്സി തോമസ്. മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ ടോം ജേക്കബ് ,ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ , ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അഭിനയിച്ചിരിക്കുന്നു.
.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × five =