‘കടൽമിഴി തീരദേശ സർഗ്ഗയാത്ര’ – കടൽമിഴി തീരദേശ കലകൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

പരമ്പരാഗത കലാരൂപങ്ങളായ അണ്ണാവിപ്പാട്ട്, പുത്തൻപാന, അമ്മാനപ്പാട്ട്, ദേവസ്തവിളി, പരിചമുട്ടുകളി, മാർഗ്ഗംകളി, ശ്ലാമകരോൾ, ചവിട്ടുനാടകം, പിച്ചപാട്ട്, കടൽവഞ്ചിപ്പാട്ടുകൾ, മീൻപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങൾ അറിയാവുന്നവർക്കാണ് മുൻഗണന. തീരദേശ കുടുംബങ്ങളിൽ നിന്നുമുള്ള സ്കൂൾ കോളേജ് പഠനവേളയിൽ ജില്ലാ തലത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടിയ കേരളീയ രംഗകലകളിൽ ശ്രദ്ധേയരായവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പങ്കെടുക്കുവാൻ പ്രായപരിധി ഇല്ല. അപേക്ഷകൾ 2024 ഡിസംബർ മാസം 31-നകം ഭാരത് ഭവൻ, തൃപ്‌തി ബംഗ്ലാവ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ, kadalculture@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്കോ അപേക്ഷകൾ സമർപ്പിക്കാം .കൂടുതൽ വിവരങ്ങൾക്ക് 0471 4000282 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *