കലാനിധി വി. ദക്ഷിണാ മൂർത്തി സംഗീതശ്രേഷ്ഠ സുവർണ്ണ മുദ്ര പുരസ്‌കാരം പ്രൊഫ:എൻ. ലതികക്ക് 9ന് ശനിയാഴ്ച വൈകുന്നേരം 5.30ന് കവിയും, ഗാനരചയിതാവും ആയ പ്രഭാവർമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹാബിറ്റാറ്റ് ഗ്രുപ്പ് ചെയർമാൻ ജി. ശങ്കർ പുരസ്‌ക്കാര സമർപ്പണം നടത്തും. കലാനിധി ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷആയിരിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യ അതിഥി ആയിരിക്കും. ഡിസംബർ 9ന് തിരുവനന്തപുരം ആ നയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ ആണ് പരിപാടികൾ.