തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തില്‍ നടപടിയുമായി പോലീസ്. യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണമെന്ന് പോലീസ് ശുപാര്‍ശ.കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് പോലീസ് ശുപാര്‍ശ ചെയ്തത്. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് നൗഫലിന്റെ ലൈസന്‍സും നൗഫല്‍ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്പലം പോലീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത് നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫല്‍ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍്റെ ഈ നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്ലമ്പലത്ത് വെച്ച് അമിത വേഗക്കാരനായ നൗഫല്‍ വിദ്യാര്‍ത്ഥിനികളുടെ ശ്രദ്ധനേടാനായി ബൈക്കില്‍ അഭ്യാസം നടത്തിയത്. അഭ്യാസത്തിൽ ബൈക്കിന്റെ നിയന്ത്രണം തെറ്റി പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ നൗഫലിന്റെ കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്.