കാസര്‍കോട്: കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഞാണിക്കടവ് സ്വദേശി അര്‍ഷാദ് ആണ് പിടിയിലായത്. കാറില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പിടിയിലായത്.
യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പോലീസ് അര്‍ഷാദിനെ പിടികൂടുകയായിരുന്നു.