നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്ക്. പൊങ്കല്‍ അവധിയായതിനാല്‍ കന്യാകുമാരി ത്രിവേണി സംഗമത്തില്‍ സൂര്യോദയവും അസ്തമയവും കാണാന്‍ ആയിരങ്ങളാണ് ഇന്നലെ എത്തിയത്ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കന്യാകുമാരി ദേവീ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ശുചീന്ദ്രം എന്നിവിടങ്ങളിലും നീണ്ടനേരം വരിയില്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തൃപ്പരപ്പ് വെള്ളച്ചാട്ടം, മാത്തൂര്‍ തൊട്ടിപ്പാലം, വട്ടക്കോട്ട എന്നിവിടങ്ങളിലും വിനോദസഞ്ചാരികളുടെ വന്‍ തിരക്കായിരുന്നു.