കരമന പഴയ പാലം അപകടവസ്ഥയിൽ. പാലത്തിന്റെ കോൺക്രീറ്റ് ഭിത്തികളിൽ അ രയാലും, മാറ്റ് പാഴ് വൃക്ഷങ്ങളും ഇടതൂർന്ന് വളർന്നു വൻ വൃക്ഷ ങ്ങൾ ആയി തീർന്നിരിക്കുന്നതാണ് പഴയ പാലത്തിനു ഭീഷണി ആയി തീർന്നിരിക്കുന്നത്. അ രയാലിന്റെ വേരുകൾ പാലത്തിന്റബീ മുകളിലേക്ക് വളരെ ആഴത്തിൽ വളർന്നിറങ്ങിപാലത്തിന്റെ അസ്തി വാരത്തിനു ബലക്കുറവ് വരത്തക്കവിധമാണ് വളർന്ന് പന്തലിച്ചു നിൽക്കുന്നത്. ശി ഖ രങ്ങൾ വളർന്നു പാലത്തിന്റെ മുകളിലേക്കു വന്ന് നിൽക്കുന്നു.പാലത്തിന്റെ അടിഭാഗം കാണുന്നവർക്ക് മറ്റൊരു കുറ്റിക്കാടിന്റെ അടുത്തു നിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. പാലത്തിന്റെ തൂണ് കളിലും, മറ്റു ഭാഗങ്ങളിലും ഇങ്ങനെ തഴച്ചു വളരുന്ന പാഴ് മരങ്ങൾ പഴയ പാലത്തിനു ബലക്കുറവ് സൃഷ്ടിക്കാൻ കാരണമാകും. വളരെ ദിവസങ്ങളോളം ശക്തിയായി മഴ പെയ്യുക ആണെങ്കിൽ പാലം ഏറെ അപകട അവസ്ഥയിൽ ആകും എന്നതിന് സംശയം ഇല്ല. പാലത്തിന്റെ കൈവരികളിലും പാഴ് മരങ്ങൾ തഴച്ചു വളരുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ ഇക്കാര്യത്തിൽ ഇടപെട്ടു പാലത്തിന്റെ അടിഭാഗത്തു നിൽക്കുന്നഎല്ലാ മരങ്ങളും പിഴുതു മാറ്റുകയും, വളരെ യധികം വർഷങ്ങളോളം പഴക്കമുള്ള കരമന പഴയ പാലത്തിന്റെ ഇന്നത്തെ ദു :സ്ഥിതി മാറ്റിയെടുക്കേണ്ടതാണ്. പാലത്തിന്റെ അപകട അവസ്ഥമാറ്റിയില്ലെങ്കിൽ പിന്നീട് വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഏറെ യാണ്.
വളരെ യധികം നൂറ്റാണ്ടുകൾ പഴക്കം ഉള്ള പാലം ആണിത്. ഈ പഴയ പാലത്തിൽ കൂടിയാണ് ചരിത്ര പ്രസിദ്ധമായ നവരാത്രി വിഗ്രഹങ്ങൾ തമിഴ് നാട്ടിൽ നിന്നുംഘോഷ യാത്രയായി അനന്ത പുരിയിലേക്ക് എഴുന്നള്ളിച്ചു എത്തിക്കുന്നത്.