ബെല്‍ഗാവി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിനിടെ ബെളഗാവിയില്‍ വെച്ച് മഹാരാഷ്ട്ര ട്രക്കുകള്‍ക്ക് നേരെ കല്ലേറ്. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധ പ്രകടനമാണ് കല്ലേറ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെളഗാവിക്കുവേണ്ടിയുള്ള വേണ്ടിയുള്ള ഇരു സംസ്ഥാനത്തിന്റെ യും വാദം തുടങ്ങിയിട്ട് വര്‍ഷങ്ങളോളം ആയി. 1960 ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബെളഗാവി കന്നഡ ഭഷാ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം.സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസിനെ വിന്യസിച്ചെങ്കിലും പ്രതിഷേധക്കാര്‍ പൊലീസുമായി തര്‍ക്കിക്കുകയും റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു.
അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനായി മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും നിയമിച്ചിരുന്നു. ഇവര്‍ ബെളഗാവി സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, സന്ദര്‍ശനം ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.