മംഗളൂരു : മംഗളൂരു സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സ്‌ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹയ്‌ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഷാരിഖ് ആലുവയില്‍ താമസിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കി.