തിരുവനന്തപുരം ; വിതുരയില്‍ കാട്ടാന ആക്രമണം. രാത്രി 7.15 ഓടെ ബോണക്കാടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 2 ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു.വിതുര സ്വദേശികളായ മഹേഷ് (42), പ്രിന്‍സ് (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിതുര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീട് പണി കഴിഞ്ഞ് മടങ്ങും വഴിയാണ് ആക്രമണം ഉണ്ടായത്. ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കില്‍ വരുന്ന വഴിയില്‍ വളവില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടു. ഇവരെ കണ്ടതും ആന പാഞ്ഞെത്തി.