പീരുമേട് : കുട്ടിക്കാനം, പീരുമേട് ഗസ്റ്റ് ഹൗസ് ഭാഗം, തുടങ്ങിയപ്രദേശങ്ങളില്‍ ആഴ്ച്ചകളായി തുടരുന്ന കാട്ടാന ശല്യത്തിന് ശമനമില്ലജനവാസമേഖലയില്‍ ഇറങ്ങി നാശംവിതക്കുന്നതും കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങാത്തതും ,കൃഷിനാശം, തുടരുന്നതുമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ അഥിതി മന്ദിരത്തിനു സമീപം മുള്ള കൃഷി സ്ഥലങ്ങളിലെ കൃഷികള്‍ നശിപ്പിച്ച ആനകള്‍ വെള്ളിയാഴ്ച്ച രാവിലെ കുട്ടിക്കാനം നാല് സെന്റ് കോളനിയില്‍ എത്തി കൃഷികള്‍ ചവിട്ടിമെതിച്ച് ഇല്ലാതാക്കി.
ആഴ്ച്ചകളായി ഇവിടെ ആനശല്യം തുടരുകയാണ് ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്താണ് ആനകള്‍ എത്തുന്നത്. വീടിനു മുറ്റത്തെത്തിയാണ്കൃഷികള്‍ നശിപ്പിക്കുന്നത്.നാല് വലിയ ആനയും ,ഒരു കുട്ടിയാനയുടങ്ങുന്ന സംഘമാണ് എത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ കുട്ടിക്കാനം തൃശങ്കുവിലെ നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന രാധാ ബിജുവിന്റെ കൃഷിയിടത്തിലെത്തി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. നേരം പുലര്‍ന്ന് കഴിഞ്ഞും ഇവിടെ നിലയുറപ്പിച്ച ആനക്കൂട്ടത്തെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം കുട്ടിയുമാണ് തുരത്തിയത്.