ബാലുശ്ശേരി: കക്കയം ഡാംസൈറ്റിലെ ഹൈഡല്‍ ടൂറിസം സെന്ററില്‍ കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഒറ്റയാനായ ചുള്ളിക്കൊമ്പൻ ഹൈഡല്‍ ടൂറിസം സെന്ററിലെ ചില്‍ഡ്രൻസ് പാർക്കിനടുത്തു വന്നത്.നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല. ഹൈഡല്‍ ടൂറിസത്തിലെയും വനംവകുപ്പിലെയും ജീവനക്കാർ ബഹളംവെച്ചതോടെ സമീപത്തെ കാട്ടിലേക്കു കയറിപ്പോയി.