തിരുവനന്തപുരം : കേരള കാർഷിക സർവകലാശാല 2023അദ്ധ്യ യ ന വർഷത്തെ ബിരുദദാനചടങ്ങ് 29ന് ബുധനാഴ്ച രാവിലെ 10.45ന് വെള്ളായണി കാർഷിക കോളേജിൽ നടക്കും. കേരള ഗവർണർ അരീഫ് മുഹമ്മദ് ഖാൻ മുഖ്യ അതിധി ആയിരിക്കും. കാർഷിക സർവകലാ ശാല വൈസ് ചാൻസിലർ ഡോക്ടർ ബി അശോക് ഐ എ എസ് ചടങ്ങിൽ സന്നിഹിതരായിരിക്കും.972 വിദ്യാർത്ഥി കൾ സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങും.66ഗവേഷണ ബിരുദസർട്ടിഫിക്കറ്റുകളും,302ബിരു ദാനന്ദര ബിരുദസർട്ടിഫിക്കറ്റുകളും,527ബിരുദസർട്ടിഫിക്കറ്റുകളും 77ഡിപ്ലോമ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ചടങ്ങിൽ റാങ്ക് നേടിയവർക്കുള്ള എൻഡോവ് മെന്റ് അവാർഡുകൾ വിതരണം ചെയ്യും. നബാർഡ് ചെയർമാൻ ഷാജി കെ വി ക്ക് കാർഷിക സർവകലാശാല ആദരസൂചക ഡോക്ടറേറ്റ് നൽകും.കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ. ബി. അശോക് ഐ എ എസ്, മറ്റു ഉദ്യോഗസ്ഥർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.