തിരുവനന്തപുരം :കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ പുതുതായി രൂപീകരിച്ച കേരള എയ്ഡഡ് കോളജ് ടീച്ചേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി – KACTCOS ന്റെ പ്രവർത്തന ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ജൂലൈ 5 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വഞ്ചിയൂരിലെ എ കെ പി സി ടി എ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡൻറ് ഡോ. സി പത്മനാഭൻ അധ്യക്ഷതവഹിക്കും.
കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ ലോഗോ പ്രകാശനം നിർവഹിക്കും.
എ കെ പി സി ടി എ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. എ പ്രതാപചന്ദ്രൻ നായരിൽ നിന്ന് ആദ്യ നിക്ഷേപം എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻറ് പ്രൊഫ ജോജി അലക്സ് ഏറ്റുവാങ്ങും.
വിവിധ വായ്പ പദ്ധതികളുടെ പ്രഖ്യാപനം സംഘം വൈസ് പ്രസിഡണ്ട് ഡോ. കെ ബിജുകുമാറും എംഡിഎസ് പദ്ധതികളുടെ പ്രഖ്യാപനം എ കെ പി സി ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ആർ ബി .രാജലക്ഷ്മിയും നിർവഹിക്കും.
ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻകൗൺസിലർ ഗായത്രി ബാബു, സെക്രട്ടറിയേറ്റ് സഹകരണ സംഘം സെക്രട്ടറി റഫീക്ക് എസ്, KACTCOS ഹോണററി സെക്രട്ടറി ഡോ സോജു എസ് , ഭരണ സമിതി അംഗം ഡോ. കെ വിജയകുമാരി തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ അധ്യാപകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രസിദ്ധീകരണം ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾക്കും സംഘം ഊന്നൽ നൽകും .