തിരുവനന്തപുരം : കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം 19,20തീയതികളിൽമൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടനം 20ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. പ്രതിനിധി സമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. സഹകരണസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.