തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയില്‍ കേരളം.അധികാരത്തിന്റെ മറവില്‍ കൊള്ളരുതായ്‌മ ചെയ്യുന്ന ഏതൊരു സര്‍ക്കാരും ഒടുവില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുമെന്ന് രാഷ്ട്രീ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. ഇപ്പോള്‍, മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറത്തുവിടുമെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.’പാലക്കാട്ടുവച്ചായിരിക്കും ശബ്ദ രേഖ പുറത്തുവിടുക. ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ സംശയങ്ങള്‍ക്കും തന്റെ കൈയ്യില്‍ തെളിവുണ്ട്. തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നത്’- സ്വപ്ന വ്യക്തമാക്കി.