ഹരിപ്പാട്: ഹരിപ്പാട് അനന്തപുരം കൊട്ടാരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള കാളിദാസ കേരള വർമ്മ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നല്കുന്ന കേരള വർമ്മ പുരസ്കാരത്തിന് ശ്രീ സബാഹ് രചിച്ച ജാനകി എന്ന ബാലസാഹിത്യ ഗ്രന്ഥം അർഹമായി, ഈ വർഷം ബാലസാഹിത്യ ഗ്രന്ഥങ്ങളിൽ മികച്ച രചനയ്ക്കാണ് പുരസ്കാരം നല്കുവാൻ തീരുമാനിച്ചത്. ശ്രീ വി.കെ കേരള വർമ്മ ചെയർമാനായ അവാർഡ് നിർണയ കമ്മിറ്റിയാണ് ഈ ഗ്രന്ഥം തെരഞ്ഞെടുത്തത്. ഡോ :എഴുമറ്റൂർ രാജരാജവർമ്മ, ഡോ വിബി പ്രസാദ്, ഇന്ദുലേഖ, ബിനു വിശ്വനാഥൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത് ജൂലൈ 17 ഞായറാഴ്ച ഹരിപ്പാട്ടു വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാര സമർപ്പണം നടത്തുന്നതാണെന്ന് ട്രസ്റ്റ് സെക്രട്ടറി പൂമംഗലം രാജഗോപാൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കിഴക്കനേല സ്വദേശിയായ സബാഹ് കേരള നിയമസഭ സെക്രട്ടറിയേറ്റിൽ സെക്ഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.