കേരള ലോ അക്കാദമി ലോ കോളേജ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് ഫോറസ്ടറി ക്ലബ്‌, എൻ. എസ്. എസ്., എം. സി. എസ്, ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസ് ആൻഡ് ഐ ക്യു എ സി തുടങ്ങിയവ സംയുക്തമായി പരിസ്ഥിതി ദിനാ ഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “കെ എൽ ഐ എം എ ’22” സൈക്കിൾ റാലിയും വാൾകിങ് റാലി ക്യാമ്പയിനും ക്ലീനിങ് ക്യാമ്പയിൻ “ക്ലീൻ കെ എൽ എ ഗ്രീൻ കെ എൽ എ”യും ജൂൺ 4 ആം തീയതി നടത്തുകയുണ്ടായി. “മലിനീകരണത്തിനെതിരെയുള്ള ചവിട്ടുപടി” ആയിരുന്നു തീം.കെ എൽ എ ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ ഉദ്ഘാടനം ചെയ്യുകയും സൈക്കിൾ ചവിട്ടി കുട്ടികൾക്ക് മാതൃകയായുകയും ചെയ്ത റാലിയിൽ കെ എൽ എ പ്രൊഫസർ കെ അനിൽ കുമാർ ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫ്ഫെയർസ് ആശംസകൾ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + five =