തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് വാർഷിക സമ്മേളനം 11ന് ശനിയാഴ്ച രാവിലെ 9മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ആ ഡിറ്റോറിയത്തിൽ നടക്കും.താലൂക്ക് പ്രസിഡന്റ് വി. രാജേന്ദ്രന്റെആദ്യക്ഷതയിൽ നടക്കുന്നപൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ നിർവഹിക്കും. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്യും.സംഘടന റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് അനിൽ തമ്പി അവതരിപ്പിക്കും.മുഖ്യ പ്രഭാഷണം എ കെ വേണുഗോപാൽ, ടി. രാമചന്ദ്രൻ തുടങ്ങിയ പ്രമുഖർ നടത്തും.യോഗത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഉണ്ടാകും.