നവംബർ 16മുതൽ 18വരെ നടക്കുന്ന ഉച്ചകോടി സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.15000പ്രതിനിധികൾ പങ്കെടുക്കുന്ന തൃദിനസംഗമം വിഴിഞ്ഞം അടിമലത്തുറ ബീച്ചിൽ സജ്ജമാക്കിയ വേദിയിൽ ആണ് പരിപാടി. ടിങ്കു ബിസ്വാൾ ഐ എ എസ് അധ്യക്ഷൻ ആയിരിക്കും. ഡോക്ടർ ശശി തരൂർ എം പി, വിദേശ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഈ എക്സ്പോയിൽ നൂറിൽ അധികം കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം ഉണ്ടാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തും. മൂന്നു ദിവസം കൊണ്ട് ഈ സമ്മേളനം നടക്കുന്നത്. സി ഈ ഒ അനൂപ് അംബിക, മറ്റു ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.