കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ 39-സംസ്ഥാന സമ്മേളനം 5,6,7തീയതികളിൽ തിരുവനന്തപുരം ആർ. ഡി. ആർ ഓഡിറ്റോറിയത്തിൽ നടക്കും.
സർക്കാരിന്റെ വഞ്ചനയ്ക്കും അവഗണനയ്ക്കും എതിരെയുള്ള ശക്തമായ താക്കിതായിരിക്കും 5ന് ആയിരക്കണക്കിന് പെൻഷനേഴ്സ് പങ്കെടുക്കുന്ന പ്രധിഷേധ റാലി. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് ഗാന്ധി പാർക്കിൽ സമാപിക്കുന്ന പ്രകടനവും പൊതു സമ്മേളനവും പെൻഷൻകാരുടെ സമര ചരിത്രത്തിലെ ഒരു മഹാ സംഭവമായിരിക്കും.5ന് രാവിലെ ഇന്ദിരാ ഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വരുന്ന സംസ്ഥാന കൗൺസിൽ യോഗം കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മറ്റി അംഗം എ. കെ. ആന്റണി ദീപം കൊളുത്തും.6,7 തീയതികളിൽ ഇടപ്പഴിഞ്ഞി ആർ. ഡി. ആർ. ഓഡിറ്റോറിയത്തിലെ ഉമ്മൻ‌ചാണ്ടി നഗറിൽ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ 2500 പ്രതിനിധികൾ പങ്കെടുക്കും. വിവിധ സമ്മേളനങ്ങളിലായി കോൺഗ്രസ് വർക്കിംഗ്‌ കമ്മറ്റി അംഗവും എ. ഐ. സി. സി. ജനറൽ സെക്രട്ടറി യുമായ കെ. സി. വേണുഗോപാൽ, വർക്കിംഗ്‌ കമ്മറ്റി അംഗമായ ശശി തരൂർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 3 =