മല്ലപ്പള്ളി : കുന്നന്താനം പാമലയിലെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും സ്കൂട്ടറും പണവും അപഹരിച്ച കേസില്‍ യുവാവിനെ കീഴ്‌വായ്പൂര് പൊലീസ് പിടികൂടി.ആറ്റിങ്ങല്‍ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ രതീഷാണ് (കണ്ണപ്പൻ-35) പിടിയിലായത്. കഴിഞ്ഞമാസം 13നു കുന്നന്താനം പാമല വടശേരില്‍വീട്ടില്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്കു താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തൻപുരയില്‍ വീട്ടിലാണു മോഷണം നടത്തിയത്.വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച 28000 രൂപയും 20.50 ഗ്രാം സ്വര്‍ണഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും അപഹരിച്ചിരുന്നു.