തിരുവനന്തപുരം : നിംസ് മെഡിസിറ്റി യും, ലയൺസ് ക്ലബ്ബും ഇന്റർ നാഷണലും സം യു ക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണപരിപാടിക്ക് തുടക്കം കുറിക്കും.14ന് രാവിലെ ഏഴു മണിക്ക് കനക ക്കുന്നിൽ നിന്നാരം ഭിക്കുന്ന കൂട്ട നടത്തം സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ ഡോക്ടർ ശ്രീജിത്ത് എൻ നായർ പ്രമേഹബോധവൽക്കരണപ്രതിജ്ഞ ചൊല്ലി കൊടുക്കും. ഡോക്ടർ എ. കണ്ണൻ, നിം സ് മെഡിസിറ്റി ഡയറക്ടർ എം എസ് ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9മണി മുതൽ തിരുവല്ലം ലയൺസ് ഭവനിൽ സൗ ജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്ക്കണ ക്ലാസും നടക്കും. വൈകുന്നേരം ആറു മണിക്ക് വഴുതക്കാട് ഫ്രീ മേ സ ൻ ഹാളിൽ ലോക പ്രമേഹദിനാഘോഷം നടക്കും. പ്രമേഹം അവബോധം വിദ്യാലയങ്ങളിൽ എന്ന പദ്ധതി യുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽഖാനെ ആദരിക്കും.