തിരുവനന്തപുരം: ഹ്രസ്വകാല ശേഷി വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് തങ്ങളുടെ പഠിതാക്കള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. തങ്ങളുടെ പ
താകവാഹന കോഴ്‌സായ ഫുള്‍ സ്റ്റാക് ഡെവലപ്‌മെന്റിനോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന പുതിയ പദ്ധതി ഉടന്‍ തന്നെ ഡാറ്റാ സയന്‍സിലും അടുത്ത മാസങ്ങളില്‍ മുന്നൂറിലേറെ കോഴ്‌സുകളിലും ഉള്‍പ്പെടുത്തും.
ഈ പദ്ധതി വിജയകരമാക്കാനായി തുടക്കം മുതല്‍ തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാലായിരത്തിലേറെ സംരംഭക ഉപഭോക്താക്കളേയും പുതുതായി പങ്കാളികളാവന്നവരേയും പ്രയോജനപ്പെടുത്തും. കോവിഡിനു ശേഷം തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. പുതിയ രീതികള്‍ക്ക് അനുസൃതമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ കണക്കിലെടുത്തു കൂടിയുള്ള ശേഷി വികസനം ഉണ്ടാകേണ്ടതിന്റെ വന്‍ തോതിലുള്ള ആവശ്യം ഇന്നത്തെ തൊഴില്‍ സേനയ്ക്കുണ്ട്.
നോളജ്ഹട്ട് അപ്ഗ്രാഡ് പുതിയ പദ്ധതിയുടെ ഭാഗമായി പങ്കാളികളെ അവരുടെ സ്വപ്ന
ജോലി നേടുന്നതിന് ഉതകുന്ന വിവിധ ഘടകങ്ങളുമായി പരിചയപ്പെടുത്തും. ഇന്റര്‍വ്യൂ
കള്‍ക്കായി തയ്യാറെടുക്കല്‍, സിവിയും ലിങ്ഡിന്‍ പാലും തയ്യാറാക്കല്‍, സോഫ്
സ്‌കില്‍ ട്രെയിനിംഗ്, മോക് അസസ്സ്‌മെന്റ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് പരമാവധി തുടക്ക ശമ്പളമോ ശമ്പള വര്‍ധനവാ നേടാനും നോളെജ്ഹട്ട് സഹായിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള തൊഴില്‍ മേഖല ഗണ്യമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയതെന്ന് പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനെ കുറിച്ചു പ്രതികരിച്ച് നോളെജ്ഹട്ട് അപ്ഗ്രാഡ് സിഇഒയും സ്ഥാപകനുമായ സുബ്രഹ്മണ്യം റെഡ്ഡി
പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.knowledgehut.com/web-development/fullstack-
development-bootcamp-training എന്ന ലിങ്ക് സന്ദര്‍ശിക്കുക.