കോതമംഗലം: വാഹന അപകടത്തില്‍ കോട്ടപ്പടി പുതുക്കുന്നത്ത് ഡോ.എല്‍ദോ പൗലോസിന്റെ മകന്‍ അശ്വിന്‍ എല്‍ദോ (24) മരിച്ചു.എ.എം. റോഡില്‍ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം പെട്രോള്‍ പമ്പിന് അടുത്തായാണ് ഇന്നലെ രാവിലെ 11.45 ന് അപകടമുണ്ടായത്.
പഴനിക്കു പോയ കെ.എസ.്‌ആര്‍.ടി.സി. ബസിനെ അശ്വിന്റെ സ്‌കൂട്ടര്‍ മറികടന്നു മുന്നോട്ട് പോകുമ്പോഴാണ് അപകടം. എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ നിന്നും നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നു. റോഡില്‍ വീണ അശ്വിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. തങ്കളം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിയായിരുന്നു.