തിരുവനന്തപുരം : ഡിസംബർ 14മുതൽ റാന്നിയിൽ നടക്കുന്ന അന്തർ ദേശീയ അയ്യപ്പ ഭാഗവതസത്രത്തിനു മുന്നോടിയായി ഉള്ള കൊടിക്കൂറ സമർപ്പണ യാത്ര 14ന് രാവിലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് രാവിലെ 8ന് ആരംഭിക്കും. ബിജു രമേശ് സമർപ്പണ യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് വൈകുന്നേരം കവടിയാർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ കൊടിക്കൂറയും, കൊ ടിക്കയറും അശ്വതി തിരുനാൾ തമ്പുരാട്ടി ഹിന്ദു ധർമ്മ പരിഷത് ഭാരവാഹികൾക്ക് കൈമാറും.