കോട്ടയം : ആനിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ നാല് പേരാണ് പൊലീസിന്റെ പിടിയിലായത്.തമിഴ്‌നാട് തേനി സ്വദേശിയായ 49കാരി പൊന്നമ്മാള്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മോഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൂട്ടാളികളായ 35 കാരി അഞ്ജലി, 22കാരി നാഗജ്യോതി, തിരുച്ചിറപ്പള്ളി സ്വദേശി 28കാരി ചിത്ര എന്നിവരും പിടിയിലായിരുന്നു.
പള്ളിക്കത്തോടിന് സമീപമുള്ള ആനിക്കാട്ടെ വീട്ടിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘംവീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. പഴയ കുക്കറുകളും ഫാനും ഓട്ടവിളക്കും, അലുമിനിയം പാത്രങ്ങളുമടക്കം നിരവധി വീട്ടുസാധനങ്ങള്‍ ഇവര്‍ മോഷ്ടിച്ചു.