ന്യൂഡൽഹി: 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ 2363 പേർ രോഗമുക്തി നേടി.