കോഴിക്കോട്: വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് കോഴിക്കോട്ട് സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചു. വാട്ടര്‍ അഥോറിറ്റിയില്‍ കണ്ണൂരില്‍ ജൂണിയര്‍ സൂപ്രണ്ടായ സാജു (52) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.കോഴിക്കോട്ടെ ആദ്യ വെസ്റ്റ്‌നൈല്‍ പനിമരണമാണിത്. ബാലുശേരി സ്വദേശിയായ ഇദ്ദേഹം വേങ്ങേരിയിലായിരുന്നു താമസം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയ സമയത്താണ് രോഗബാധയുണ്ടായത്. തെരഞ്ഞെടുപ്പുസമയത്ത് വാഹനങ്ങള്‍ പരിശോധിക്കുന്ന കണ്ണൂരിലെ സ്‌പെഷല്‍ സ്‌ക്വാഡിലായിരുന്നു ഡ്യൂട്ടി. ഈ സമയത്ത് കൊതുകുകടിയേറ്റാണ് രോഗബാധയുണ്ടായതെന്നാണു സംശയം. പനിബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മസ്തിഷ്‌കജ്വരമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പൂന വൈറോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈല്‍ പനിയാണെന്നു സ്ഥിരീകരിച്ചത്.