തിരുവനന്തപുരം : കൃഷ് ണം -യോഗ യുടെ പേരിൽ കൃഷ്ണ നായക് പദയാത്ര നടത്തുന്നു.16ന് മൈസൂർ പാലസ് ശ്രീ കോട്ട് ആഞ്ജനേയ സ്വാമി ടെമ്പിളിന് മുന്നിൽ നിന്നാണ് പദയാത്ര തുടങ്ങിയത്. രണ്ടു വർഷം കൊണ്ടു 15000കിലോ മീറ്റർ നടന്നു പൂർത്തിയാക്കാൻ ആണ് ഉദ്ദേശം. മൈസ്സൂരിൽ നിന്ന് തുടങ്ങി മടിക്കേരി, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം, കന്യാകുമാരി, ചെന്നൈ, ലക്കനൗ,ത്രിപുര, ആസ്സാം, ജമ്മു, മുംബൈ, ബാംഗ്ളൂരു, തിരികെ മൈസൂർ എന്നിങ്ങനെ 15000കിലോമീറ്റർ കാ ൽനടയായി പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് കൃഷ്ണ നായക തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.