കണ്ണൂര്‍: തളിപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ നണിച്ചേരിയില്‍ തൃശൂര്‍ സ്വദേശിെയായ കരാര്‍തെുഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.കുഞ്ഞിപ്പാടം ചൊക്കനയിലെ കളളിയത്തുപറമ്പിൽ വീട്ടില്‍പരേതനായ ലോന- ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ കെ. എല്‍ ബിജു(34)വിനെ മാരകായുധമായ ഇരുമ്ബ് വടികൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പോലീസ് പരിധിയിലെ ഡീസന്റ് മുക്ക് എച്ച്.എന്‍.സി.കോളനിയിലെ എന്‍.നവാസ്(42),കൊല്ലം ഇരവിപുരം പോലീസ് പരിധിയില്‍ മയ്യനാട് ധവളക്കഉഴി സുനാമി ഫ്ളാറ്റില്‍ സുനില്‍കുമാര്‍(50) എന്നിവരെയാണ് തളിപ്പറമ്ബ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ തലക്കടിയേറ്റ് ആന്തരിക രക്തശ്രാവം കാരണമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മദ്യപിച്ച് നടന്ന വാക്തര്‍ക്കത്തിനിടയില്‍ നവാസാണ് ബിജുവിന്റെ തലക്കടിച്ചത്.അബോധാവസ്ഥയിലായ ബിജുവിനെ കൃഷ്ണപ്രസാദിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.