കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ കളിക്കുന്നതിനിടെ കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു.
മാലിക്കാണ് മരിച്ചത്. മേയ് 24 നാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറ് ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയര്‍ മുകളില്‍ കൂടി കടന്ന് പോകുന്ന 110 കെവി ലൈനില്‍ തട്ടിയാണ് മാലിക്കിന് ഷോക്കേറ്റത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.